''രണ്ടാമൂഴം' സംഭവിക്കും, അതിന് എം ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല': നിർമ്മാതാവ് ബി ആർ ഷെട്ടി

''രണ്ടാമൂഴം' സംഭവിക്കും, അതിന് എം ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല': നിർമ്മാതാവ് ബി ആർ ഷെട്ടി

Rijisha M.| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (10:08 IST)
മഹാഭാരത കഥ സിനിമയാക്കുന്നതിൽ നിന്ന് താൻ പിന്നോട്ടില്ലെന്ന് നിർമ്മാതാവായ ഡോക്‌ടർ ബി ആർ ഷെട്ടി. ചിത്രത്തിന് എം ടി വാസുദേവൻനായരുടെ തിരക്കഥ തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടുകൂടിയാണ് ചിത്രം നിർമ്മിക്കാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം പരിഗണിക്കാനിരിക്കെയാണ് ചിത്രത്തിന്റെ നിർമ്മാതാവും വ്യവസായിയുമായ ബി ആർ ഷെട്ടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകൻ ശ്രീകുമാറാണു ചിത്രം നിർമിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചത്. ഇക്കാര്യത്തിൽ എംടി വാസുദേവൻ നായർ അനുകൂല നിലപാടു സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും ബി ആർ ഷെട്ടി പറഞ്ഞു. എന്നാൽ എം ടിയുമായി ഇക്കാര്യം സംസാരിച്ചില്ലെന്നും വിവാദങ്ങാളിൽ ഇടപെടാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :