സൂര്യയോട് മാറിനിൽക്കാൻ രജനികാന്ത്, സംവിധായകൻ ശിവയ്ക്ക് ഒന്നും ചെയ്യാനായില്ല !

Siva, Rajnikanth, Suriya, രജനികാന്ത്, സൂര്യ, ശിവ
അബി ശ്രീദത്തൻ| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2019 (13:47 IST)
രജനികാന്ത് ഇപ്പോൾ തുടർച്ചയായിസിനിമകൾ ചെയ്യുന്നതിന്റെ തിരക്കിലാണ്. മുമ്പത്തെപ്പോലെ രണ്ടുചിത്രങ്ങൾക്കിടയിൽ വർഷങ്ങളുടെ ഇടവേളയൊന്നും സൂപ്പർസ്റ്റാർ എടുക്കുന്നില്ല. ഒരു സിനിമ പൂർത്തിയാകുന്നതിനു മുമ്പുതന്നെ അടുത്ത ചിത്രം ആരംഭിക്കുന്നതാണ് രജനിയുടെ പുതിയ സ്റ്റൈൽ.

കബാലി കഴിഞ്ഞയുടൻ കാലാ തുടങ്ങി. അതുതീരുമ്പോഴേക്കും പേട്ട ആരംഭിച്ചു. പേട്ട റിലീസായ ഉടൻ ദർബാർ തുടങ്ങി. ദർബാറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്.

വിശ്വാസം എന്ന മെഗാഹിറ്റിന് ശേഷം സൂര്യയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു ശിവയുടെ മനസ്സിൽ. ആ പ്രോജക്ടിന്റെ തിരക്കഥ പൂർത്തിയാക്കി. അത് സൂര്യയ്ക്ക് ഇഷ്ടമാകുകയും ചെയ്തു. സ്റ്റുഡിയോ ഗ്രീൻ അത് നിർമ്മിക്കാനും തീരുമാനിച്ചു.

ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ശിവയെ രജനികാന്ത് വിളിപ്പിച്ചത്. രജനിയോടും മുമ്പ് ഒരു കഥ ശിവ പറഞ്ഞിരുന്നു. ആ കഥയിൽ ഒരു സിനിമ ഉടൻ ചെയ്യാനാകുമോ എന്നാണ് ശിവയോട് രജനി ആരാഞ്ഞത്. ഏത് സംവിധായകന്റെയും മോഹമാണ് രജനികാന്തിനെ നായകനാക്കി ഒരു സിനിമ. അത് സാധ്യമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സൂര്യയെ നായകനാക്കിയുള്ള പ്രോജക്ടിന് പിറകെ പോയാൽ രജനി ചിത്രം
ശിവയ്ക്ക് നഷ്ടപ്പെടും.

എന്തായാലും തന്റെ ധർമ്മസങ്കടം സൂര്യയെയും സ്റ്റുഡിയോ ഗ്രീനിനെയും ശിവ അറിയിച്ചിട്ടുണ്ട്. അവരുടെ സമ്മതത്തോടെ ശിവ രജനികാന്ത് ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :