മണിച്ചിത്രത്താഴിലെ മോഹന്‍ലാല്‍ കഥാപാത്രം വലുതൊന്നുമല്ല: പ്രിയാമണി

കെ ആര്‍ അനൂപ്| Last Updated: ശനി, 30 ഡിസം‌ബര്‍ 2023 (12:57 IST)
മോഹന്‍ലാല്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ ആണെന്നും അദ്ദേഹം പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും പ്രിയാമണി പറഞ്ഞു. മോഹന്‍ലാല്‍ എന്ന നടന്‍ ഏതു രീതിയില്‍ വന്നാലും തനിക്ക് ഇഷ്ടമാണെന്നും നടി പറയുന്നു.

'മോഹന്‍ലാല്‍ സാര്‍ ചെയ്ത മണിച്ചിത്രത്താഴ് ഭയങ്കര ഇഷ്ടമാണ്. അതാണ് അങ്ങനെയുള്ള നടന്മാരുടെ കഴിവ്. ഏത് കഥാപാത്രം കൊടുത്താലും അത് ഗംഭീരമായിട്ട് ചെയ്യും. അത് ചെറുതാണെങ്കിലും വലിയ റോള്‍ ആണെങ്കിലും. മണിച്ചിത്രത്താഴ് സിനിമയിലെ അദ്ദേഹത്തിന്റെ ഇന്‍ട്രോ ഇന്റര്‍വെല്ലിന് തൊട്ടുമുന്നേ ആയിരുന്നു. പടം മുഴുവന്‍ കാണുമ്പോള്‍ നമുക്ക് ഒരിക്കലും മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രം വലുതൊന്നുമല്ലെന്ന് മനസ്സിലാകും. പക്ഷേ എന്നാലും അദ്ദേഹത്തിന്റെതായ അടയാളപ്പെടുത്തല്‍ അവിടെ ഇട്ടിട്ടുണ്ട്.',-പ്രിയാമണി പറഞ്ഞു.
മോഹന്‍ലാല്‍-ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ചലച്ചിത്ര വിസ്മയമാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്തിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ചിത്രം.കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സില്‍ ഉണ്ടാകും. അവരുടെയെല്ലാം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :