20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിതം പ്രവചിച്ച് പൃഥ്വിരാജ്,15 വര്‍ഷംകൊണ്ട് നേടി നടന്‍, വീഡിയോ
Prithviraj Sukumaran
'20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഒരു മൂന്നു ഭാഷകളിലെങ്കിലും മുന്‍നിരയില്‍ അറിയപ്പെടുന്ന മലയാളി നടന്‍ ആയിരിക്കണം ഞാന്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സജീവമായി നല്ല സിനിമകള്‍ നിര്‍മ്മിക്കുകയും നല്ല കൊമേര്‍ഷ്യല്‍ ഫിലിമുകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും ഒരു പ്രൊഡക്ഷന്‍ ഹൗസ് റണ്‍ ചെയ്യുന്ന ഒരു ഫിലിം കമ്പനിയുടെ ഉടമസ്ഥനായിരിക്കണം ഞാന്‍. എനിക്ക് വളരെ വളരെ താല്‍പര്യം തോന്നുന്ന പ്രമേയങ്ങള്‍ മാത്രം സിനിമ രൂപത്തില്‍ എത്തിക്കുന്ന സംവിധായകനായിരിക്കണം ഞാന്‍. ഒരു നല്ല കുടുംബസ്ഥന്‍ ആയിരിക്കണം. എന്റെ അമ്മയ്ക്ക് നല്ലൊരു മകന്‍ ആയിരിക്കണം. എന്റെ അച്ഛന്റെ ഐഡിയോളജിസിന് ചീത്തപ്പേര് വരുത്താത്ത ജീവിക്കുന്ന നല്ലൊരു വ്യക്തിയായിരിക്കണം',-പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജിന്റെ പ്രകടനത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.