'മോൻ കുഴപ്പമാ, അപ്പൻ അതിലും കുഴപ്പമാ'; ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റെയ്നാ തോമസ്| Last Modified ശനി, 19 ഒക്‌ടോബര്‍ 2019 (10:58 IST)
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോശി എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ അപ്പനായ കുര്യന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഇരുവരുടെയും ലുക്ക് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ‘കോശിയും കുര്യനും. മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ!’ എന്ന തലക്കെട്ടോടെയാണ് പൃഥ്വി ചിത്രം പങ്കുവെച്ചിരിക്കുന്നത്.


അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :