'കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു, പൈശാചികമായ രീതിയിൽ കൊല്ലുന്നു': പ്രേംകുമാർ

നിഹാരിക കെ.എസ്| Last Modified ശനി, 1 മാര്‍ച്ച് 2025 (09:35 IST)
തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകൾക്ക് പിന്നാലെ സിനിമകൾക്കെതിരെയും വിമർശനമുന്നയിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. വര്‍ത്തമാന സിനിമകള്‍ മനുഷ്യരുടെ ഹിംസകളെ ഉണര്‍ത്തുന്നുവെന്നും ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. 2022-23 സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രേംകുമാർ പ്രതികരിച്ചത്.

'സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിങ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വൈലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിങ് നേടിയെടുക്കുന്നുണ്ട്. മനുഷ്യനുള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയതയേയും ഉണർത്തുന്നതാണ് പല സിനിമകളും. കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു. ചില സമകാലീന സിനിമകളെ കുറിച്ചാണ് പറയുന്നത്. അപകടകരമായ രീതിയിലാണ് ഇതൊക്കെ പോകുന്നത്. സെൻസറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം. സെന്‍സറിങിനെ മറികടന്നും ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു.

ഈ ചിത്രങ്ങൾ എങ്ങനെ പ്രദർശനാനുമതി നേടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്‍റെ പുതിയ ആവിഷ്കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്', പ്രേംകുമാർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്