1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal on solo trip, video

ആളെ കണ്ടുകിട്ടിയിട്ടുണ്ട് !സോളോ ട്രിപ്പില്‍ പ്രണവ് മോഹന്‍ലാല്‍, വീഡിയോ

Pranav Mohanlal Pranav Mohanlal news Pranav Mohanlal movies Pranav Mohanlal trip Germany Berlin Pranav Mohanlal online
ബോക്‌സ് ഓഫീസില്‍ മിന്നും വിജയങ്ങള്‍ സമ്മാനിക്കുമ്പോഴും പ്രണവ് മോഹന്‍ലാല്‍ എന്ന നടന് ആര്‍ക്കും പിടി തരാതെ ഇഷ്ടമുള്ള യാത്രകളിലാണ്. ഇപ്പോഴിതാ തോളില്‍ വലിയ ബാഗുമായി നടന്നു നീങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ജര്‍മ്മനിയില്‍ ആണെന്നാണ് വീഡിയോയില്‍ പറയുന്നത്. 
 
സോളോ ട്രിപ്പ് ഏറെ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ്.ബാക്ക്പാക്കുമായി ഒരു സാധാരണക്കാരനെ പോലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നടക്കാനാണ് താരപുത്രന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്.
വിരലിലെണ്ണാവുന്ന സിനിമകളെ പ്രണവ് മോഹന്‍ലാല്‍ ചെയ്തിട്ടുള്ളൂ. നായകനായി തിളങ്ങാന്‍ ആഗ്രഹിക്കാത്ത പ്രണവ് നെഗറ്റീവ് റോളുകള്‍ ചെയ്യുവാനും താല്പര്യം കാണിക്കുന്നുണ്ട്. അത്തരത്തിലുള്ള വേഷത്തിനായി കാത്തിരിക്കുകയാണ് നടന്‍. പ്രണവിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം, എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവിനെ ഇനി തെലുങ്കില്‍ കാണാം.ചില ട്രേഡ് അനലിസ്റ്റുകളാണ് പുതിയ വിശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുതിയ സിനിമ കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല.കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കമല്‍ഹാസന്‍ ട്രാന്‍സ്‌ജെന്‍ഡര്‍, ഹേമ കമ്മിറ്റി പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും കൂടി കൊണ്ടുവന്നത്; തോന്നിയതെല്ലാം വിളിച്ചുപറയുന്ന സുചിത്ര !