കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (22:59 IST)
ധ്യാന്‍ ശ്രീനിവാസന്‍ സിനിമകള്‍ക്കായി കാത്തിരിക്കുന്നവരുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സ്. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറിലാണ് ധ്യാനിന്റെ സിനിമ ഒരുങ്ങുന്നത്.
ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍- രാഹുല്‍ ജി. എന്നിവര്‍ ചേര്‍ന്ന് രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ നാളെ വൈകുന്നേരം അഞ്ചിന് പുറത്തിറങ്ങും. മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന സിനിമയായതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവര്‍ ചേര്‍ന്ന് കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സൗണ്ട് എന്‍ജിനീയര്‍- അരവിന്ദ് മേനോന്‍, കലാസംവിധാനം- അബ്ദുല്ല കോയ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍,പി ആര്‍ ഓ ശബരി.