ബാഗ്ലൂര്/ചെന്നൈ|
jibin|
Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (16:13 IST)
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കന്നഡ സംഘടനകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രകാശ് രാജ്. കാവേരി വിഷയത്തില്‍ രജനി നിലപാട് വ്യക്തമാക്കിയതാണ് എതിര്‍പ്പിന് കാരണം.
“
കാല എന്ന ചിത്രം എന്ത് അടിസ്ഥാനത്തിലാണ് കാവേരി പ്രശ്‌നത്തിന്റെ ഭാഗമാകുന്നത്. പദ്മാവത് എന്ന ചിത്രത്തിനെതിരെ ബിജെപി ചെയ്‌ത രീതിയാണ് ഇതും. രജനിയുടെ വാക്കുകള്‍ ദുഃമുണ്ടാക്കുന്നതാണ്. എന്നാല്‍ അതിനു പകരമായി സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയാണോ വേണ്ടത്. സിനിമ തിയേറ്ററുകളില്‍ എത്തട്ടെ, അത് കാണണമോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കും. അപ്പോഴാണ് പ്രതിഷേധം ഉണ്ടാകുന്നത്” - എന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
“കാവേരി വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ആളുകള്‍ വികാരാധീനരാവും. പക്ഷേ വികാരം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. കാര്യക്ഷമമായി തീരുമാനമെടുക്കുകയാണ് ഇരു സംസ്ഥാനങ്ങളും ചെയ്യേണ്ടത്. വികാരങ്ങള്‍ക്ക് അടിമപ്പെടുകയല്ല ഈ സമയത്ത് വേണ്ടത്. ഒരുമിച്ചിരുന്ന് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. അങ്ങനെ കഴിയുന്നില്ലെങ്കില്‍ അതിനെയാണ് ചോദ്യം ചെയ്യേണ്ടതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ഒരു ചിത്രത്തിന് പിന്നില്‍ നൂറ് കണക്കിനാളുകളുടെ പരിശ്രമമുണ്ട്. അത് മനസിലാക്കാന്‍ സാധിക്കണം. ഇപ്പോഴത്തെ അക്രമി സംഘങ്ങള്‍ നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്ത ശേഷം അപ്രത്യക്ഷരാവുമെന്നും പിന്നീട് മറ്റൊരു അവസരത്തില്‍ വീണ്ടും മുതലെടുക്കാന്‍ വരുമെന്നും
മുന്നറിയിപ്പ് നല്‍കി.
കാവേരി വിഷയത്തില്‍ രജനികാന്ത് നിലപാട് വ്യക്തമാക്കിയതോടെയാണ് കര്‍ണാടക ഫിലിം ചേംബര്‍
അദ്ദേഹത്തിനെതിരെ രംഗത്തു വന്നത്. വിഷയത്തില്‍ രജനി മാപ്പു പറഞ്ഞാലും കാലാ റിലീസ് ചെയ്യിക്കില്ലെന്നാണ് ഇവരുടെ നിലപാട്.