രേണുക വേണു|
Last Modified ശനി, 1 ഫെബ്രുവരി 2025 (09:23 IST)
Ponman Box Office Collection: ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്‍മാന്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം ബോക്‌സ്ഓഫീസിലും പിടിച്ചുനില്‍ക്കുകയാണ്. നാട് ചര്‍ച്ച ചെയ്യേണ്ട വളരെ ശക്തമായ കഥയാണ് സിനിമയുടേതെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ 75 ലക്ഷമാണ് ചിത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിനത്തില്‍ 62 ലക്ഷമാണ് കളക്ഷന്‍. അവധി ദിനങ്ങളായ ഇന്നും നാളെയും കളക്ഷന്‍ ഉയരുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള ആകെ നെറ്റ് കളക്ഷന്‍ 1.37 കോടിയാണ്.
സ്ത്രീധനത്തിനെതിരെ ശക്തമായി സംസാരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദേശീയ മാധ്യമങ്ങള്‍ അടക്കം മികച്ച റേറ്റിങ് ആണ് സിനിമയ്ക്കു നല്‍കിയിരിക്കുന്നത്. ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ അല്‍പ്പം സര്‍ക്കാസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജി.ആര്‍.ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലിജോ മോള്‍, ആനന്ദ് മന്‍മഥന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.