‘പികെ’ കാശുവാരുന്നു; ഇന്ത്യയിലെ മാത്രം കളക്ഷന്‍ 300 കോടി!

മുംബൈ| vishnu| Last Updated: ശനി, 3 ജനുവരി 2015 (13:01 IST)
വിവാദങ്ങളും പ്രതിഷേധങ്ങളും തീയേറ്റര്‍ തകര്‍ക്കലും മുറയ്ക്ക് നടക്കുന്നതിനിടെ ഇന്ത്യയിലെ ആദ്യത്തെ 300 കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചിത്രമായി ആമിര്‍ ഖാന്‍ നായകനായ ‘പികെ’ മാറി. നാളെ നേരം പുലരുമ്പോഴേക്കും ‘പികെ’ 300 കൊടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്ന് മാത്രം ഒരു ചിത്രം 300 കോടിരൂപ കളക്ഷന്‍ നേടുന്നത്.

റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഈ നേട്ടത്തിലെത്തി എന്നത് ശ്രദ്ധേയമായി. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള കലക് ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ ‘പികെ‘ യുടെ ഇതിനകമുളള നേട്ടം 516 കോടി രൂപയായതായാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ഏറ്റവും നേട്ടം കൊയ്ത ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി, ധൂം 3
-ന് (542 കോടി രൂപ) ദിവസങ്ങള്‍ക്കകം നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി.

റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ 278.52 കോടിയുടെ കളക്ഷന്‍ നേടി ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ചാണ് ‘പികെ’ വരവറിയിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ തന്നെ
എക്കാലത്തെയും മികച്ച നേട്ടം കൊയ്ത ഹിന്ദി ചിത്രമെന്ന പേര് പികെ
സ്വന്തമാക്കിയിരുന്നു. രണ്ടാഴ്ച മികവില്‍ ധൂം 3
- ന്റെ 271.82 കോടി രൂപയെന്ന റെക്കോര്‍ഡ് ആണു
പികെ’
തകര്‍ത്തത്.
റിലീസ് ചെയ്ത ഡിസംബര്‍ 19നു മാത്രം 26.6 കോടിയാണ് പികെ
നേടിയത്.

തമിഴ്നാട്-കേരള സെക്ടറില്‍ നിന്ന് 7.65 കോടിയുടെ വരവ് നേടി ഒരു ഹിന്ദി ചിത്രം രണ്ടാഴ്ചയ്ക്കിടെ ഈ മേഖലയില്‍ നേടുന്ന മികച്ച പ്രകടനമാണിത്. തമിഴ്നാട്ടില്‍ നിന്ന് 3.90 കോടിയും കേരളത്തില്‍ നിന്ന് 3.75 കോടിയുമാണ് പികെ വാരിക്കൂട്ടിയത്. തമിഴ്നാട്ടില്‍ 60, കേരളത്തില്‍ 48 സ്ക്രീനുകളിലാണ് പികെ
റിലീസ് ചെയ്തത്. ഇരു സംസ്ഥാനങ്ങളിലെയും മള്‍ട്ടിപ്ളെക്സുകളിലെ പ്രധാന സ്ക്രീനുകളില്‍ ഈ ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :