ന്യൂഡല്‍ഹി|
AISWARYA|
Last Modified ചൊവ്വ, 21 നവംബര്‍ 2017 (12:26 IST)
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന ഒരു ചിത്രമായിരുന്നു പഞ്ചാബ് പൊലീസിലെ എസ്എച്ച്ഒ ഹര്‍ലീന്‍ മാന്‍ എന്ന യുവതിയുടെ ഫോട്ടോ. പൊലീസ് യുണിഫോമില്‍ വാഹനത്തിലിരുന്ന് എടുത്ത സെല്‍ഫിയായിരുന്നു ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തരംഗമായത്.
സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായതോടെ എന്നെ ഒന്ന് അറസ്റ്റ് ചെയ്യു... എന്ന് പറഞ്ഞ് കൊണ്ട് നിരവധിപേരാണ് രംഗത്ത് വന്നത്. ഇത്രയും സുന്ദരിയായ ഉദ്യോഗസ്ഥ പൊലീസില്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിനായി ആളുകള്‍ അങ്ങോട്ടുവരും എന്ന തരത്തിലായിരുന്നു പല കമന്റുളും
എന്നാല്‍ ഇത് യഥാര്‍ത്ഥ ഫോട്ടോയായിരുന്നില്ലെന്നതാണ് ട്വിസ്റ്റ്. ഫോട്ടോയില്‍ കാണുന്ന യുവതിയുടെ പേര് ഹര്‍ലീന്‍ മാന്‍ എന്നുമല്ല. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥയുമല്ല ഇവര്‍. ബോളിവുഡ് നടിയായ കൈനാത്ത് അറോറയുടെ ചിത്രമായിരുന്നു പൊലീസ് ഓഫീസര്‍ എന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
സംഗതി വിവാദമായതോടെ കൈനാത് അറോറ തന്നെയാണ് വിശദീകരണവുമായി രംഗത്തെത്തി. ”പ്രിയപ്പെട്ടവരേ ഹര്‍ലീം മാന്‍ എന്റെ കഥാപാത്രത്തിന്റെ പേരാണ്. പലരും തെറ്റിദ്ധരിച്ചാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ഞാന്‍ യഥാര്‍ത്ഥ പൊലീസല്ലലെന്നും അറോറ വ്യക്തമാകി.