പേരൻപിന് റേറ്റിംഗ് 5/5 - എല്ലാം കൊണ്ടും ഇതാണ് സിനിമ, ഇങ്ങനെയാവണം സിനിമ!

Last Updated: വ്യാഴം, 31 ജനുവരി 2019 (11:06 IST)
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം തിയേറ്ററുകളിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി പേരൻപിലൂടെ തമിഴിലേക്ക് തിരിച്ചെത്തിയത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റേതായി പുറത്തുവിട്ട ഓരോ പോസ്‌റ്ററുകൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിനു നിരൂപകരും പ്രേക്ഷകരും നൽകിയ പോസിറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനെല്ലാം പുറമേ പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ചിത്രത്തിനു നൽകിയ റേറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം മുഴുവൻ.

5ൽ 5ആണ് രമേഷ് ബാല പേരൻപിനു നൽകിയ റേറ്റിംഗ്. ഇതാദ്യമായാണ് രമേഷ് ഒരു ചിത്രത്തിനു മുഴുവൻ റേറ്റിംഗ് നൽകുന്നത്. റാമിന്റേയും മമ്മൂട്ടിയുടേയും മാസ്റ്റർപീസ് ആണ് പേരൻപ് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

നിരവധി സംവിധായകരും പ്രമുഖരും ചിത്രത്തേക്കുറിച്ച് മുമ്പേ തന്നെ മികച്ച അഭിപ്രായങ്ങൾ പങ്കിട്ടിരുന്നു. അതുകൊണ്ടുതന്നെ സിനിമാ പ്രേമികളായ പ്രേക്ഷകർ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് പേരൻപിന്റെ റിലീസിന് വേണ്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :