ആരോ ഇവളാരോ... വിപ്ലവത്തിൽ കുതിർന്ന പ്രണയരാഗവുമായി മെക്‌സിക്കന്‍ അപാരത ഗാനം!

രണ്ട് ഹൃദയമുരഞ്ഞുണരുന്ന പ്രണയത്തീനാളം! വിപ്ലവത്തിന്റെ പ്രണയരാഗവുമായി മെക്‌സിക്കന്‍ ആപാരത ഗാനം!

aparna shaji| Last Updated: വ്യാഴം, 23 ഫെബ്രുവരി 2017 (12:32 IST)
ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥപറയുന്ന ഒരു മെക്സിക്കൻ അപാരതയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസും ഗായത്രി സുരേഷുമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ടൊവിനോ തന്നെയാണ് തന്റെ ഫെസ്ബുക്കിലൂടെ ഗാനം പുറത്തിറക്കിയത്.

മണികണ്ഠന്‍ അയ്യപ്പന്‍ ഈണമിട്ട ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒരു വിപ്ലവ താളത്തിന് ഭംഗം വരാത്തവിധമാണ് ഗാനവും. ആരോ ഇവളാരോ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.

ഏമാന്മാരെ ഏമാന്മാരെ എന്ന് തുടങ്ങുന്ന ഗാനം ആദ്യം പുറത്തിറങ്ങയിരുന്നു. രഞ്ജിത് ചിറ്റാടെ ഈണമിട്ടെഴിതിയ ഗാനം വൈറലായിരുന്നു. രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. 1980കളിലെ കഥാപാത്രമായി ഇപ്പോഴത്തെ കാലഘട്ടത്തിലെ കഥാപാത്രമായും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :