കെ ആര്‍ അനൂപ്|
Last Modified ശനി, 20 ജനുവരി 2024 (12:58 IST)
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ലോകമെമ്പാടുമുള്ള ഭക്തര്‍ സംഭാവന നല്‍കിയിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. സംഭാവന നല്‍കിയവരില്‍ സിനിമ താരങ്ങളുടെ പേരുമുണ്ട്, കൂടുതലും ബോളിവുഡില്‍ നിന്നുള്ളവരാണ്. അക്കൂട്ടത്തില്‍ മലയാളത്തില്‍ അടുത്തിടെ അഭിനയിച്ച ഒരു നടിയുടെ പേരുണ്ട്. ദിലീപിന്റെ നായികയാണ് ആ താരം.
ദിലീപിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് തങ്കമണി. ഇതിലെ നായികയാണ് സംഭാവന നല്‍കിയിരിക്കുന്നത്. 2021ല്‍ തന്നെ താന്‍ സംഭാവന നല്‍കിയതായി നടി പറയുന്നു. 100000 രൂപയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഈ ബോളിവുഡ് നടി നല്‍കിയത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ദിലീപിന്റെ തങ്കമണി യിലെ നായിക പ്രണിത സുഭാഷ് ആണ്.പ്രണിത തന്നെയാണ് ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കിയത്. മറ്റുള്ളവരോട് ഈ ഉദ്യമത്തില്‍ പങ്കുചേരുവാനും നടി ആഹ്വാനം ചെയ്തു.
പ്രണിത സുഭാഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തങ്കമണി.