ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കൂട്ടുകാരി വിഹാഹിതയായി; ചടങ്ങിന് സാക്‌ഷ്യം വഹിക്കാന്‍ വന്‍ താരനിരയെത്തി - വീഡിയോ കാണാം
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായിട്ടാണ് ചാനല്‍ അവതാരക കൂടിയായ അക്ഷയ അഭിനയിച്ചത്
ചെന്നൈ|
jibin|
Last Updated:
തിങ്കള്‍, 16 മെയ് 2016 (12:26 IST)
നസ്രിയയ്ക്ക് സംസ്ഥാന അവാര്‍ഡ് സമ്മാനിച്ച ഓം ശാന്തി ഓശാനയില്‍ അഭിനയിച്ച അക്ഷയ പ്രേംനാഥ് വിവാഹിതയായി. പ്രശസ്‌ത തമിഴ് ഹാസ്യതാരവും സംവിധായകനുമായ പാണ്ടിരാജന്റെ മകനായ പൃഥ്വിരാജാണ് വരന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയായിട്ടാണ് ചാനല്‍ അവതാരക കൂടിയായ
അക്ഷയ അഭിനയിച്ചത്. പാണ്ടിരാജ് തന്നെ സംവിധാനം ചെയ്‌ത കൈവന്ത കാലൈ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി അഭിനയരംഗത്തേക്ക് എത്തിയത്.
വിവാഹചടങ്ങുകളില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. വിജയ്, വിവേക്, കാര്‍ത്തി, വിശാല്‍, ഭാഗ്യരാജ്, പൂര്‍ണിമ ഭാഗ്യരാജ്, ശാന്തനു, എ ആര്‍ മുരുകദോസ്, ഗൌണ്ടമണി, സംഗീത സംവിധായകന്‍ ഇളയരാജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മലയാള സിനിമയില്‍ നിന്ന് ജയറാമും പാര്‍വ്വതിയും ചടങ്ങില്‍ പങ്കെടുത്തു.