Odum Kuthira Chadum Kuthira: എന്തൊരു എനർജിയാണ്; വേദിയിൽ ചുവടുവച്ച് ഫഹദ് ഫാസിൽ, വൈറലായി വീഡിയോ

ഫഹദിനൊപ്പം വേദിയിൽ വിനയ് ഫോർട്ടും കല്യാണി പ്രിയദർശൻ സംവിധായൻ അൽത്താഫ് സലിം എന്നിവരും ഉണ്ടായിരുന്നു.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2025 (16:37 IST)
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. സിനിമ റിലീസിനൊരുങ്ങുകയാണ്. അതിനുമുന്നോടിയായി സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ ചുവടുവച്ച് ഫഹദ് ഫാസിൽ. ഫഹദിനൊപ്പം വേദിയിൽ വിനയ് ഫോർട്ടും കല്യാണി പ്രിയദർശൻ സംവിധായൻ അൽത്താഫ് സലിം എന്നിവരും ഉണ്ടായിരുന്നു.

കാണികൾ എല്ലാവരും ഫഹദ് ഡാൻസ് കളിക്കണമെന്ന് നിർബന്ധിച്ചപ്പോഴാണ് രണ്ട് സ്റ്റെപ്പ് ഇട്ടത്. അതും ആവേശം സിനിമയിൽ ഫഹദിന്റെ ഐകോണിക് ഡാൻസ്. വേദിയിൽ ഫഹദ് ഡാൻസ് കളിച്ചപ്പോൾ തന്നെ സദസ്സിൽ ഇരുന്നവർ ആവേശഭരിതരായി. പൊതുവെ സിനിമ പ്രൊമോഷൻ പരിപാടികളിൽ ഇത്രയും ആക്റ്റീവ് ആകാത്ത ഫഹദ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അൽത്താഫ് സലിം ആണ് ഓടും കുതിര ചാടും കുതിര സംവിധാനം ചെയ്തിരിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഫ തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും രേവതി പിള്ളയുമാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :