ഹർത്താലിനെ അതിജീവിച്ച് ഒടിയൻ, ആദ്യദിനം 16 കോടി!

അപർണ| Last Updated: ശനി, 15 ഡിസം‌ബര്‍ 2018 (17:06 IST)
ഹർത്താലിനും തകരാതെ ഒടിയൻ. കാത്തിരുന്ന് മോഹൻലാൽ ആരാധകർക്ക് ലഭിച്ച വമ്പൻ ഹൈപ്പ് പടങ്ങളിൽ ഒന്നാണ് ഒടിയൻ. ഹൈപ്പിനനുസരിച്ച് ഉയർന്നില്ലെങ്കിലും ചിത്രത്തെ പ്രേക്ഷകർ കൈവിട്ടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രമായ് ചിത്രം വാരിക്കൂട്ടിയത് 16.48 കോടിയാണ്.

ഒരു മലയാള പടത്തിന് ഇതാദ്യമായിട്ടാണ് ഇത്രയധികം ഗ്രാൻഡ് ഓപ്പണിംഗ് ലഭിക്കുന്നത്.
കേരളത്തിൽ നിന്നുമാത്രമായി ചിത്രം സ്വന്തമാക്കിയത് 7.22 കോടിയാണ്.
ആദ്യദിനം 6,7 കോടി സ്വന്തമാക്കുന്ന ഒരേയൊരു മലയാള സിനിമയായി ഇതോടെ മാറുകയാണ്. അപ്രതീക്ഷിതമായ ഹർത്താലിലും തകരാതെ നെഞ്ചുവിരിച്ച് ഒടിയൻ പ്രദർശനം തുടരുകയാണ്.

വളരെ മോശമായ രീതിയിൽ തന്നെയാണ് മോഹൻലാൽ ആരാധകരും ചിത്രത്തെക്കുറിച്ച് പറയുന്നത്. എന്നിട്ട് കൂടി വൻ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിനു മുന്നോടിയായി പ്രീ ബുക്കിംഗ് 80 ശതമാനവും ഹൌസ് ഫുൾ ആയിരുന്നു. ഇതിൽ പലർക്കും പണം നഷ്ടപ്പെടുകയും ഹർത്താൽ കാരണം ചിത്രം കാണാൻ കഴിയാതേയും വന്നിട്ടുണ്ട്.

മാത്രമല്ല, അടുത്ത ഒരാഴ്ചത്തേക്ക് കൂടി പലയിടങ്ങളിലും ബുക്കിംഗ് തീർന്നിരിക്കുകയാണ്. മിക്ക തിയേറ്ററുകളിലും ഹൌസ് ഫുൾ ബോർഡ് തന്നെയാണ് കാണാൻ ആകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പടം 50 കോടി മറികടക്കുമോ എന്നാണ് പ്രേക്ഷകർ നോക്കി കാണുന്നത്. 5.70 കോടി സ്വന്തമാക്കിയ വിജയുടെ സർക്കാർ ആണ് രണ്ടാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :