ദ റിയൽ ഹീറോ! ഇതുവരെ ആർക്കും തകർക്കാൻ കഴിയാത്ത മമ്മൂട്ടിയുടെ റെക്കോർഡ്

Last Modified ശനി, 16 മാര്‍ച്ച് 2019 (11:35 IST)
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ഇരുവരും ഒരുപോലെയാണെന്ന് പറയാം. വൻ ആഘോഷത്തോടെയാണ് ആരാധകർ ഇരുവരുടെയും ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ഏറ്റെടുക്കുന്നത്.

ഷാന്‍സ് ഷോ യുടെ കണക്കുകള്‍ പറഞ്ഞാല്‍ ഇതുവരെ മറ്റൊരു സിനിമകള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്. ഇന്നും അതൊരു റെക്കോര്‍ഡായി തന്നെ തുടരുകയാണ്. മമ്മൂട്ടിയെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പരുന്ത്. പരുന്തിന്റെ റെക്കോർഡ് ആണ് ഇതുവരെയായിട്ടും മറ്റാർക്കും തകർക്കാൻ കഴിയാതെ ഉള്ളത്.

ആ വര്‍ഷത്തെ ബിഗ് റിലീസായിരുന്നു. മെഗാസ്റ്റാറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയാണ് പരുന്ത് തിയറ്ററുകളിലേക്ക് എത്തിയത്. പരുന്തിന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തിയത് 12.01 അര്‍ദ്ധരാത്രിയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ ഫാന്‍സ് ഷോ ആ സമയത്ത് റിലീസ് ചെയ്യുന്നത്.

പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും അത്ര നേരത്ത് റിലീസ് ചെയ്തിരുന്നില്ല. അതേ സമയം മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒടിയന്റെ റിലീസ് ദിവസം വെളുപ്പിന് നാല് മണിക്കായിരുന്നു ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :