'നേര്' കുതിപ്പ് തുടരുന്നു, മോഹന്‍ലാല്‍ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ജനുവരി 2024 (15:06 IST)
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ആദ്യത്തെ 12 ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സ് ഓഫീസില്‍ നിന്ന് 35 കോടിയോളം നേടാന്‍ സിനിമയ്ക്കായി.


ആദ്യ ദിനത്തില്‍ 2.8 കോടി നേടിത്തുടങ്ങിയ ചിത്രം പിന്നീട് ഓരോ ദിവസവും കളക്ഷന്‍ ഉയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. പന്ത്രണ്ടാമത്തെ ദിവസം കഴിഞ്ഞപ്പോള്‍ കളക്ഷന്‍ 35.1 കോടി രൂപയിലെത്തി. പന്ത്രണ്ടാം ദിവസം മാത്രം 2.50 കോടി രൂപ നേടി കുതിപ്പ് തുടരുകയാണ്.ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ് കളക്ഷന്‍ 41.53 കോടിയാണ്.
പന്ത്രണ്ടാം ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ 41.78% ഒക്യുപെന്‍സി ആണ് ഉണ്ടായിരുന്നത്.
മോഹന്‍ലാല്‍, പ്രിയാമണി, സിദ്ദിഖ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :