നിവിൻ പോളിയ്ക്ക് പ്രേമിക്കാൻ ഇനി നയൻതാര!

നിവിന് നായിക നയൻതാര! സംവിധാനം - ധ്യാൻ ശ്രീനിവാസൻ!

aparna shaji| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2016 (14:56 IST)
അൽഫോൺസ് പുത്രന്റെ
പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ഏഴോളം തമിഴ് സിനിമകളിലേക്കാണ് നിവിൻ പോളിയ്ക്ക് അവസരം വന്നത്. എന്നാൽ അതി മൂന്നെണ്ണം മാത്രമാണ് താരം തിരഞ്ഞെടുത്തത്. മലയാളത്തിലും തമിഴിലും നിരവധി ആരാധകരാണ് നിവിനുള്ളത്. തെന്നിന്ത്യൻ താരമായ തൃഷ നിവിൻ പോളിയുടെ നായികയായി എത്തുന്നുവെന്ന വാർത്ത അടുത്താണ് വന്നത്.

ഇപ്പോഴിതാ, നിവിൻ പോളിയുടെ നായികയായി ലേഡി സൂപ്പർസ്റ്റാർ എത്തുന്നു. നടൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയൻസും നിവിനും ഒന്നിക്കുന്നതെന്ന് സോഷ്യൽ മീഡിയ പറയുന്നു. അച്ഛന്റെയും ചേട്ടന്റെയും വഴി പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ധ്യാന്‍ തന്നെയാണത്രെ ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നതും. അതേസമയം, സോഷ്യല്‍ മീഡിയിയല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമല്ല. ഈ വാർത്തകളെ കുറിച്ച് ധ്യാനോ നിവിനോ നയൻതാരയോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പരിചയവുമായിട്ടാണ് ധ്യാന്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാനെത്തുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന താര ജോഡികളാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. തമിഴിലും മലയാളത്തിലും ഇരുവര്‍ക്കും സ്വീകാര്യമുണ്ട്. അതുകൊണ്ട് തന്നെ തമിഴിലും മലയാളത്തിലും ചിത്രം ഹിറ്റാകുമെന്ന കാര്യത്തിൽ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :