നയന്‍സ് വിവാഹിതയായി; വരന്‍ പ്രമുഖ സംവിധായകന്‍

Last Modified തിങ്കള്‍, 18 മെയ് 2015 (14:26 IST)
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവയും
വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹം കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ച് നടന്നതായാണ് സൂചന. തമിഴ് ചലചിത്രമേഖലയിലുള്ളവരെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നതെന്നും വളരെ കുറച്ച് ആളുകളെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിച്ചേക്കുമെന്നും നേരെത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നയന്‍സിനേക്കാള്‍ പ്രായം കുറവാണ് വിഘ്നേശിന്. ചിമ്പു നായകനായ പോടാ പോടിയായിരുന്നു വിഘ്നേശിന്റെ ആദ്യ ചിത്രം. ധനുഷിനെ നായകനാക്കി വിഘ്നേഷ് ഒരുക്കിയ
വേലയില്ലാ പട്ടധാരി ചിത്രം വന്‍ ഹിറ്റായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :