ജനങ്ങളുടെ വാക്കുകൾ അവഗണിക്കാനാകില്ല, നമ്മളെ നമ്മളാക്കിയത് അവരാണ്; പാർവതി വിഷയത്തിൽ നിലപാട് വ്യക്തമാക്കി നസ്രിയ

ഡബ്ല്യുസിസിയിലേക്ക് പോകേണ്ട ആവശ്യമില്ല എനിക്ക്: നസ്രിയ

അപർണ| Last Modified വെള്ളി, 20 ജൂലൈ 2018 (10:34 IST)
അഞ്ജലി മേനോന്റെ ‘കൂടെ’യിലൂടെ മലയാളത്തിലെ കുസൃതിക്കുട്ടി തിരിച്ചെത്തിയിരിക്കുകയാണ്. കൂടെയെ കുറിച്ചും മലയാള നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും നസ്രിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാർവതിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ
ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ ഇതൊന്നും പാർവതിയെ ബാധിച്ചിട്ടേയില്ല. നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്നും നസ്രിയ പറയുന്നു.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാണെങ്കിലും
പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ല. അതുകൊണ്ടു തന്നെ ഡബ്യുസിസി
പോലെ മറ്റൊരു സംഘടനയിൽ കൂടി ചേരുന്നതിലും കാര്യമൊന്നും ഇല്ലെന്ന് നസ്രിയ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :