മോഹൻലാലിനു വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് മുരളിഗോപി! അപ്പോൾ ലൂസിഫർ?

മോഹൻലാൽ ചക്രവർത്തിയാണ്? ലൂസിഫറിലെ രഹസ്യം പുറത്തായി!

aparna shaji| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (12:02 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫര്‍ ഈ വര്‍ഷം നടക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എന്തായാലും ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം, പൃഥ്വിയും തിരക്കഥാകൃത്ത് മുരളി ഗോപിയും നായകന്‍ മോഹന്‍ലാലുമൊക്കെ ആ പ്രൊജക്ടിനെപ്പറ്റി അത്ര ആവേശത്തിലാണ്.

എന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ ആഗ്രഹമായിരുന്നുവെന്ന് മുരളി ഗോപി അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി. ലാലേട്ടന് വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിയ്ക്കുന്നത് വെല്ലുവിളിയാണെന്നും മുരളി ഗോപി പറയുന്നു.

മോഹന്‍ലാലിലെ താരത്തിനും അഭിനേതാവിനും യോജിക്കുന്ന ഒരു കഥാപാത്രവുമായെത്താന്‍ എഴുത്തുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ട്.മോഹന്‍ലാല്‍ എന്ന താരത്തിനും അഭിനേതാവിനും യോജിയ്ക്കുന്ന ഒരു കഥാപാത്രമാണ് ലൂസിഫറില്‍. ഒരു ചക്രവര്‍ത്തിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നതുപോലെയാണ് അതെന്ന് മുരളീഗോപി പറയുന്നു.

ടിയാന്‍റെ ലൊക്കേഷനില്‍ വച്ചാണ് ലൂസിഫര്‍ ഉണ്ടായത് എന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. ടിയാന്‍റെ തിരക്കഥാകൃത്താണ് മുരളി ഗോപി. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകളിലൂടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.

എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :