കെ ആര്‍ അനൂപ്|
Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (18:41 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയും മോളിവുഡിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിക്കുന്നു. എത്തിയപ്പോള്‍ ഇരുവരും ഒരേ ഫ്രെയിമില്‍ എത്തിയപ്പോള്‍ ക്രിക്കറ്റ് സിനിമ പ്രേമികള്‍ ആവേശത്തിലായി. സിനിമയ്ക്ക് വേണ്ടിയല്ല ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടിയാണ് രണ്ടാളും ഒരുമിച്ച് എത്തിയത് എന്നാണ് വിവരം. ഇതൊരു പെയിന്റിന്റെ പരസ്യം ആണെന്നാണ് കേള്‍ക്കുന്നത്.
മഹേന്ദ്രസിങ് ധോണിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പരസ്യ ചിത്രങ്ങളില്‍ ധോണി സജീവമാണ്. എന്നാല്‍ ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം ധോണിയും എത്തുന്നത്. ഇതിനിടെ ഇരുവരും ഒന്നിക്കുന്ന സിനിമയെക്കുറിച്ചും ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.
അതേസമയം മോഹന്‍ലാലിന്റെതായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ബറോസ് മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബറോസ് ക്രിസ്മസിനും വാലിബന്‍ 2024 ജനുവരി 25 നും തിയറ്ററില്‍ എത്തും. ജിത്തു ജോസഫിന്റെ നേര് എന്ന സിനിമയുടെ തിരക്കിലാണ് നടന്‍. വൃഷഭ, റാം തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നു.