Mohanlal - Priyadarshan Movie: മരക്കാറിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ പരാജയമായിരുന്നു

Mohanlal, Priyadarshan, Mohanlal Priyadarshan Combo again, Mohanlal Priyadarshan Movie, Mohanlal Priyadarshan Movie Update
രേണുക വേണു| Last Modified ശനി, 17 മെയ് 2025 (09:29 IST)
and Priyadarshan

Mohanlal - Movie: മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനു ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നു. പ്രിയദര്‍ശന്റെ കരിയറിലെ 100-ാം സിനിമയ്ക്കു വേണ്ടിയാണ് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കും.

പ്രിയദര്‍ശന്റെ ആദ്യ ചിത്രത്തില്‍ താനായിരുന്നു നായകനെന്നും ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ നൂറാം സിനിമയിലും നായകനാകാന്‍ ഒരുങ്ങുന്നെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ പരാജയമായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഒപ്പം ആണ് ഇരുവരും ഒന്നിച്ച അവസാന സൂപ്പര്‍ഹിറ്റ്. അതിനുമുന്‍പ് ചെയ്ത ഗീതാഞ്ജലി, ഒരു മരുഭൂമിക്കഥ എന്നിവ തിയറ്ററുകളില്‍ വന്‍ വിജയമാകാതെ പോയി. ഇത്തവണ പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പൂച്ചക്കൊരു മൂക്കുത്തി ആണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :