BIJU|
Last Modified ശനി, 25 നവംബര്‍ 2017 (16:47 IST)
ബാഹുബലി 2ന് ശേഷം എസ് എസ് രാജമൌലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ മൂന്ന് നായകന്‍മാരെന്ന് സൂചനകള്‍. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍ തേജ എന്നിവര്‍ ഒരുമ്മിക്കുന്ന ചിത്രം 500 കോടിയോളം മുതല്‍ മുടക്കിലായിരിക്കും ഒരുങ്ങുക. എന്നാല്‍ ഇത് ചരിത്രമോ പുരാണമോ വിഷയമാക്കുന്ന സിനിമ ആയിരിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍.
മൂന്ന് അധോലോക നായകന്‍മാരുടെ കഥ പറയുന്ന സിനിമയ്ക്ക് പശ്ചാത്തലമാകുന്നത് മുംബൈ ആയിരിക്കുമെന്നും സൂചനകളുണ്ട്. മുംബൈ അധോലോകത്തിലെ ചില പ്രമുഖരുടെ ജീവിതഛായയുള്ള കഥാപാത്രങ്ങളെയായിരിക്കും ഇവര്‍ അവതരിപ്പിക്കുക. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും സാഹസികരംഗങ്ങളുമുള്ള ഈ സിനിമ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഗാംഗ് വാര്‍ ചിത്രം ആയിരിക്കും.
മനമന്ത, ജനതാ ഗാരേജ് എന്നീ വന്‍ ഹിറ്റുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതോടെ മോഹന്‍ലാലിനെ അടുത്ത ചിത്രത്തില്‍ നായകനാക്കാമെന്ന തീരുമാനം നേരത്തേ തന്നെ രാജമൌലി എടുത്തതായാണ് അറിവ്. പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന്‍റെ അസാധാരണ വിജയം കൂടി കണ്ടതോടെ അക്കാര്യം ഉറപ്പിക്കുകയും ചെയ്തു.
ചരിത്രവും മിത്തും കൂടിച്ചേര്‍ന്നുള്ള ഒരു കഥയായിരിക്കും രാജമൌലിയുടേതെന്നാണ് സൂചന. ഈ സിനിമയുടെ തിരക്കഥ രാജമൌലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്രപ്രസാദിന്‍റേതാണ്. പുലിമുരുകനും ഒടിയനും ശേഷം ഒരിക്കല്‍ കൂടി പീറ്റര്‍ ഹെയ്ന്‍ മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് കരുത്ത് പകരും.
മോഹന്‍ലാലിന്‍റെ ഏറ്റവും കടുത്ത ആരാധകനും ഏറ്റവും അടുത്ത സുഹൃത്തുമാണ് എസ് എസ് രാജമൌലി. ഈ ബ്രഹ്മാണ്ഡചിത്രം സംഭവിക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും വലിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.