നിഹാരിക കെ.എസ്|
Last Modified വെള്ളി, 3 ജനുവരി 2025 (09:05 IST)
മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകളായ മീനാക്ഷി ദിലീപിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരാണുള്ളത്. കാവ്യ മാധവൻ തന്റെ ലക്ഷ്യ ബൊട്ടീക്ക് വീണ്ടും പ്രവർത്തനക്ഷമമാക്കിയതോടെ മീനാക്ഷി ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ചെയ്ത് തുടങ്ങി. ഇപ്പോഴിതാ പുതുവർഷ ദിനത്തിലും ഇന്നലെയുമായി താരപുത്രി സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ആദ്യത്തേത് പേസ്റ്റൽ പിങ്ക് ഷേഡിലുള്ള സാരിയിൽ അതീവ സുന്ദരിയായുള്ള താരപുത്രിയുടെ ചിത്രങ്ങളാണ്. സാരിക്ക് കോൺട്രാസ്റ്റായുള്ള ചോക്കറും കമ്മലും അണിഞ്ഞ് മുല്ലപ്പൂവും ചൂടി മീനൂട്ടി അതീവ സുന്ദരിയായിരുന്നു. മറ്റൊന്ന് ലൈറ്റ് ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ഫോട്ടോകളായിരുന്നു. അതിന് ഹേർ എന്നായിരുന്നു മീനാക്ഷി നൽകിയ ക്യാപ്ഷൻ.
പ്രൊഫഷണൽ മോഡൽസിനോട് കിടപിടിക്കുന്നതായിരുന്നു മീനാക്ഷിയുടെ ചിത്രങ്ങൾ. രശ്മി മുരളീധരനും ഉണ്ണി പിഎസും ചേര്‍ന്നാണ് താരപുത്രിയെ ഒരുക്കിയത്. ജിക്‌സണായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിക്ക് മേക്കപ്പ് ചെയ്തത്. ഫോട്ടോക്ക് കമന്റുമായി ആരാധകരെത്തി. ആളാകെ മാറി..., മലയാളികളുടെ ദീപിക പദുകോൺ, ഇനി സിനിമ ട്രൈ ചെയ്തൂടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ.