Rijisha M.|
Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (10:29 IST)
ഉര്‍ദു എഴുത്തുകാരനായ സാദത്ത് ഹസ്സന്റെ ജീവിതം പറയുന്ന ചിത്രമാണ് മാന്റോ. ചിത്രം സംവിധാനം ചെയ്തത്
നന്ദിത ദാസാണ്. ചിത്രത്തില്‍ സാദത്തിന്‍രെ വേഷം അവതരിപ്പിച്ചത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. എന്നാൽ സാധാരണഗതിയിൽ ഒരു നടൻ വാങ്ങുന്ന പ്രതിഫലമല്ല നവാസുദ്ദീൻ തന്നോട് ആവശ്യപ്പെട്ടതെന്ന് നന്ദിത പറയുന്നു. പ്രതിഫലമായി നടൻ വാങ്ങിയത് ഒരു രൂപയാണ്.
നവാസുദ്ദീൻ മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ച പ്രമുഖരായ എല്ലാ അഭിനേതാക്കളും പണം വാങ്ങാതെയാണ് സിനിമയുമായി സഹകരിച്ചത്. ചിത്രത്തില്‍ അഭിനയിച്ച പരേഷ് റാവലിനെ കുറിച്ചും നന്ദിത പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങള്‍ തമ്മില്‍ വിയോജിപ്പുകളുണ്ട്. പക്ഷെ ഒരു കലാകാരന്‍ എന്ന നിലയില്‍ കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി ഏറ്റവും നന്നായി അദ്ദേഹം പെരുമാറിയെന്നും നന്ദിത പറഞ്ഞു.
രസിക ദുഗലാണ് മാന്റൊയുടെ ഭാര്യ സഫിയയുടെ വേഷം ചെയ്യുന്നത്. 1940-50 കാലഘട്ടമാണ് മാന്റൊയുടെ സുവര്‍ണ്ണ കാലഘട്ടം. ചെറുകഥാ രചനയിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്.