ആക്ഷന്‍ രംഗം പാളി; ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്

ആക്ഷന്‍ രംഗം പാളി; ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്

 manju warier , cinema , manju warier injured , jack and jill , santhosh sivan , സന്തോഷ് ശിവന്‍ , മഞ്ജു വാര്യര്‍ , കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്
ഹരിപ്പാട്| jibin| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:25 IST)
സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

പരുക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മഞ്ജുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

ഹരിപ്പാട് നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന്റെ നെറ്റിയില്‍ പരുക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :