Rijisha M.|
Last Updated:
വെള്ളി, 26 ഒക്‌ടോബര്‍ 2018 (11:23 IST)
മലയാളികൾക്ക് എന്നെന്നും ഓർത്തുവയ്‌ക്കാൻ കഴിയുന്ന ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് വേണു നാഗവള്ളി-മോഹൻലാൽ. എന്നാൽ, വേണു നാഗവള്ളി കടുത്ത
മോഹൻലാൽ ഫാൻ ആയിരുന്നു എന്നത് അധികം ആർക്കും അറിയാത്ത സത്യമായിരുന്നു.
മോഹന്‍ലാലിന്‍റെ അഭിനയത്തിന്റെ റേഞ്ച് വിവരിക്കാന്‍ കഴിയാത്തതാണെന്നും ഗോപി എന്ന അതുല്യ പ്രതിഭയുമായി താന്‍ താരതമ്യപ്പെടുത്തുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും വേണു നാഗവള്ളി നിരവധി വേദികളില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ ആരാധനയിൽ, പലപ്പോഴും പരാതിയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി 'ആയിരപ്പറ' എന്ന ഒരേയൊരു ചിത്രം മാത്രമേ വേണു നാഗവള്ളി സംവിധാനം ചെയ്‌തതുള്ളൂ. എന്നാൽ 'സുഖമോ ദേവി', 'സര്‍വ്വകലാശാല', 'കളിപ്പാട്ടം', 'ഏയ് ഓട്ടോ' തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ മോഹൻലാലിനെവെച്ച് അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.
വേണു നാഗവള്ളിയുടെ അച്ഛനും മകനും കടുത്ത മമ്മൂട്ടി ആരാധകനാണെന്നത് മറ്റൊരു രസകരമായ കാര്യമാണ്. എന്നാൽ ആ കാര്യവും പറഞ്ഞാണ് മമ്മൂട്ടി വേണുനാഗവള്ളിയോട് മധുരപ്രതികാരം വീട്ടിയിരുന്നത്. 'തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്', വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്.