Mammootty: പരീക്ഷണങ്ങള്‍ തുടരാന്‍ മമ്മൂട്ടി; രണ്ട് ലോ ബജറ്റ് സിനിമകള്‍ പരിഗണനയില്‍, ഒന്ന് സൈക്കോ ത്രില്ലര്‍

മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം രണ്ട് ലോ ബജറ്റ് സിനിമകളാണ് മമ്മൂട്ടിയുടെ പരിഗണനയില്‍

Turbo Review - Mammootty
Turbo Review - Mammootty
രേണുക വേണു| Last Modified തിങ്കള്‍, 1 ജൂലൈ 2024 (15:12 IST)

Mammootty: സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തുന്ന മെഗാസ്റ്റാര്‍ വീണ്ടും സിനിമ ചിത്രീകരണങ്ങളിലേക്ക് കടക്കും. മഹേഷ് നാരായണന്‍ ചിത്രത്തിലാകും മമ്മൂട്ടി ഉടന്‍ ജോയിന്‍ ചെയ്യുക. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം രണ്ട് ലോ ബജറ്റ് സിനിമകളാണ് മമ്മൂട്ടിയുടെ പരിഗണനയില്‍. രണ്ടും നിര്‍മിക്കുക മമ്മൂട്ടി കമ്പനിയായിരിക്കും. ബജറ്റ് കുറവാണെങ്കില്‍ സമീപകാലത്ത് ചെയ്തതു പോലെ പരീക്ഷണ വിഷയങ്ങളായിരിക്കും രണ്ട് സിനിമകളിലും കൈകാര്യം ചെയ്യുക. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഈ വര്‍ഷം അഭിനയിക്കും.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. 2025 ലാകും ഇതിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഇതൊരു സൈക്കോ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :