''എനിയ്ക്ക് വേണ്ടി ഒരു കോംപ്രമൈസും വേണ്ട''! കഥ കേട്ടതേ മമ്മൂക്ക ഓക്കേ പറഞ്ഞു!!

''മമ്മൂക്ക വളരെ കൂളാണ്, ആ മുഖത്തെ പുഞ്ചിരി സെറ്റിലാകെ പുതിയൊരു ഊര്‍ജ്ജം പകരുന്നുണ്ട്'' - ശ്യാംധർ

aparna shaji| Last Modified ശനി, 4 മാര്‍ച്ച് 2017 (14:18 IST)
സെവന്ത് ഡേ എന്ന ത്രില്ലർ ചിത്രത്തിലൂടെ ശ്യാംധർ എന്ന സംവിധായകന്റെ റേഞ്ച് നമ്മൾ മനസ്സിലാക്കിയതാണ്. അത്രയും ബ്രില്ല്യൻഡ് ആയിരുന്നു ആ പൃഥ്വിരാജ് മൂ‌വി. അതുകൊണ്ട് തന്നെ ശ്യാധറും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട് വന്നതു മുതൽ ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാണ്.

വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ധാരാളം സിനിമകള്‍ മലയാളത്തില്‍ വന്നുപോയിട്ടുണ്ട്. മുൻപ് പല സിനിമകളിലും മമ്മൂട്ടി അധ്യാപകനായി വേഷമിട്ടിട്ടുണ്ടെങ്കിലും ശ്യാംധറിന്റെ ചിത്രത്തിലെ അധ്യാപകരെ പരിശീലിപ്പിക്കാനെത്തുന്ന ആളായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്.

കഥ ഇഷ്ടപ്പെട്ടതുകൊണ്ടും പുതിയ ആളുകളുടെ പടത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളതുകൊണ്ടും കഥ കേട്ടതേ മമ്മുക്ക ഓക്കെ പറഞ്ഞുവെന്ന് സംവിധായകൻ ശ്യാംധർ പറയുന്നു. മമ്മുക്ക ക്ലാസ്സെടുക്കുമ്പോള്‍ നമ്മളും അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നതുപോലെയാണ് തോന്നുക. അത്രയും രസകരമായൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നുണ്ട് അദ്ദേഹം ലൊക്കേഷനിൽ.

എനിക്കുവേണ്ടി കോംമ്പ്രമൈസ് ഒന്നും ചെയ്യേണ്ട. സബ്ജക്ട് എന്ത് ഡിമാൻഡ് ചെയ്യുന്നു അതുപോലെ മതിയെന്ന് ചിത്രീകരണം തുടങ്ങും മുമ്പ് മമ്മൂക്ക പറഞ്ഞു. സെറ്റില്‍ നമ്മളോടൊപ്പം വളരെ കൂളായിട്ടാണ് മമ്മുക്ക നില്‍ക്കുന്നത്. മമ്മുക്കയുടെ മുഖത്തെ പുഞ്ചിരി സെറ്റിലാകെ പുതിയൊരു ഊര്‍ജ്ജം പകരുന്നുണ്ട്.
കറുപ്പും വെളുപ്പും പോലെ ആദ്യസിനിമയുടെ ഓപ്പോസിറ്റ് വെര്‍ഷനായിരിക്കും പുതിയ സിനിമയെന്ന് ശ്യാംധര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :