Last Modified വെള്ളി, 17 മെയ് 2019 (11:42 IST)
പോലീസ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ മലയാള സിനിമയില്‍ മാസ് ഹീറോ മമ്മൂട്ടിയാണ്. ആര്‍ക്കും മെരുങ്ങാത്ത ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനാണ് കൂട്ടത്തില്‍ തലയെടുപ്പ്. കസബയിലെ രാജന്‍ സക്കരിയയും അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് എബ്രഹാമും ആണ് അടുത്ത കാലത്ത് വന്ന കാക്കിയിട്ട മമ്മൂട്ടി കഥാപാത്രങ്ങൾ.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത
ഉണ്ട എന്ന ചിത്രത്തിലെ മമ്മൂട്ടി മുന്‍പ് കണ്ട അടി ഇടി വെടി പോലീസ് റോളുകളിലൊന്ന് ആണെന്ന് സൂചന നല്‍കുന്നതാണ് ഇന്നലെ പുറത്ത് വന്ന ടീസർ വ്യക്തമാക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസറിന് മികച്ച വരവേല്‍പ്പ്. പുറത്തിറങ്ങി 15 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് ഏഴു ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ടീസര്‍.
ഇലക്ഷന്‍ ജോലിക്ക് പോകുന്നതിനുള്ള പൊലീസ് ടീമിന്റെ തയാറെടുപ്പുകളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മധുരരാജയുടെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന
സിനിമ ഈദ് റിലീസ് ആണ്. ജൂണ്‍ എഴിനാണ് ജെമിനി സ്റ്റുഡിയോസിനൊപ്പം മുവീ മാള്‍ നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാർ.
സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ടയര്‍ വെടി തീര്‍ന്ന പോലീസ് വാന്‍ ടയര്‍ മാറ്റാനായി ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസുകാരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് അനുകരിച്ച് നിരവധി ചിത്രങ്ങള്‍ വന്നിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട.