വെറുതെ വന്നു പോകല്‍ അല്ല, നിര്‍ണായകമായ അരമണിക്കൂര്‍ ! ഓസ് ലറിലെ മമ്മൂട്ടിയുടെ അതിഥിവേഷം എങ്ങനെ?

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ് ലര്‍' ജനുവരി 11 ന് തിയറ്ററുകളിലെത്തും

രേണുക വേണു| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2023 (12:21 IST)

ജയറാം ചിത്രം ഓസ് ലറില്‍ മമ്മൂട്ടിയുടെ അതിഥി വേഷം വളരെ നിര്‍ണായകമെന്ന് റിപ്പോര്‍ട്ട്. വെറുതെ വന്നു പോകുന്ന അതിഥി വേഷമല്ല മെഗാസ്റ്റാറിന്റേത്. മറിച്ച് 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള സിനിമയിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ്. മമ്മൂട്ടിയുടെ ചില മാസ് രംഗങ്ങളും സിനിമയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ് ലര്‍' ജനുവരി 11 ന് തിയറ്ററുകളിലെത്തും. തുടര്‍ പരാജയങ്ങളില്‍ നിന്ന് ജയറാമിന് മുക്തി നേടികൊടുക്കാന്‍ ഓസ് ലറിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ അതിഥി വേഷം ജയറാമിന് ഭാഗ്യമാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഫര്‍ഷാദ് എം ഹസന്‍, മിഥുന്‍ മാനുവല്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ജയറാം പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :