'കുട്ടികളല്ലേടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ' - ഇതായിരുന്നു പാർവതി വിഷയത്തിൽ മമ്മൂട്ടിയുടെ പ്രതികരണം

പാർവതിയെ തെറി വിളിക്കുന്ന ഫാൻസുകാർ ഈ വാക്കുകൾ കേൾക്കണം

aparna| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2017 (14:13 IST)
കസബയിലെ മമ്മൂട്ടി കഥാപാത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതിയാണ് രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയകളിലെ സൈബർ ആക്രമികളുടെ ഇര. മമ്മൂട്ടിയെ മെഗാസ്റ്റാറിനെ വിമർശിച്ചുവെന്നാരോപിച്ചാണ് ഫാൻസടക്കമുള്ളവർ പാർവതിക്കെതിരെ തെറിയഭിഷേകം നടത്തുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ നടൻ സിദ്ദിഖ് പ്രതികരിക്കുന്നു.

പാർവതിയെ എതിർക്കുന്നവരെയെല്ലാം മമ്മൂട്ടി അടക്കി ഇരുത്തണമെന്ന് പറഞ്ഞുകൊണ്ട് ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ടെന്നും മമ്മൂട്ടിയുടെ പണി അതാണോയെന്നും സി‌ദ്ദിഖ് ചോദിക്കുന്നു. 'മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്?? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ ?? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്' - എന്നാണ് സിദ്ദിഖിന്റെ പക്ഷം.

കസബയെ പാർവതിക്ക് വിമർശിക്കാം. ഐ എഫ് എഫ് കെയിൽ പാർവതി പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ആർക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്‌. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാവാം. എതിർക്കുന്നവര്‍ അവരുടെ എതിർപ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. - എന്ന് സിദ്ദിഖ് പറയുന്നു.

'പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് "കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ". പാർവതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ ഒന്നും എനിക്കില്ല. ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെോ പ്രായം മാത്രം. ആ പ്രായം വച്ചുകൊണ്ടു ഒരു കാര്യം പറഞ്ഞോട്ടെ, കുട്ടീ നമ്മളൊക്കെ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങൾ പെണ്ണുങ്ങൾ, നിങ്ങൾ ആണുങ്ങൾ എന്നൊക്കെ വേണോ? നമ്മൾ നമ്മൾ എന്ന് മാത്രം പോരേ!' - സിദ്ദിഖ് ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :