വീണ്ടും മമ്മൂട്ടിയുടെ നായികയാകാന്‍ നയന്‍താര; സംവിധാനം സിദ്ധിഖ് !

സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് മമ്മൂട്ടിയുടെ നായികയായി നയന്‍താര അവസാനമായി അഭിനയിച്ച ചിത്രം

രേണുക വേണു| Last Modified ബുധന്‍, 27 ജൂലൈ 2022 (13:25 IST)

ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ സിദ്ധിഖ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിദ്ധിഖ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തെന്നിന്ത്യന്‍ താരം നയന്‍താരയാണ് എത്തുന്നതെന്നും സൂചനയുണ്ട്. സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കലിലും നയന്‍താരയായിരുന്നു മമ്മൂട്ടിയുടെ നായിക. സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് മമ്മൂട്ടിയുടെ നായികയായി നയന്‍താര അവസാനമായി അഭിനയിച്ച ചിത്രം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :