aparna|
Last Modified വെള്ളി, 5 ജനുവരി 2018 (13:10 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ബോക്സോഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം വാരിയത്. ഇപ്പോഴിതാ, ഇന്ത്യക്കു പുറമേയുള്ള സെന്ററുകളിലും ചിത്രം റിലീസ് ചെയ്തു കഴിഞ്ഞു. ഇന്ത്യക്ക് പുറത്തും മാസ്റ്റര്‍പീസിന് മികച്ച ഇനീഷ്യൽ കളക്ഷനാണ് ലഭിക്കുന്നത്‍.
ഇന്നലെയാണ് ജിസിസി-യുഎഇയിലെ 70ഓളം സെന്ററുകളില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. പലയിടത്തും ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പ്രധാനപ്പെട്ട എല്ലാ സെന്ററുകളിലും ബുക്കിംഗും പൂർണമായിരുന്നു. ചിലയിടങ്ങളില്‍ പ്രദര്‍ശനത്തിന് മണിക്കൂറുകള്‍ മുമ്പേ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു.
ജിസിസിയില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതോടെ 30 കോടി മറികടന്നെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റിലീസ് ചെയ്ത മൂന്നു ദിവസത്തില്‍ കേരള ബോക്സ് ഓഫിസില്‍ 10 കോടി കളക്ഷനാണ് ചിത്രം നേടിയത്. ക്രിസ്തുമസിന് ശേഷമുള്ള കുറച്ച് ദിവസങ്ങളിൽ കളക്ഷൻ കുറച്ച് പിന്നോട്ട് പോയെങ്കിലും ആദ്യ ആഴ്ചയില്‍ 20 കോടിക്കു മുകളില്‍ കളക്ഷന്‍ നേടാൻ മാസ്റ്റർപീസിനു കഴിഞ്ഞു.