മമ്മൂക്കയ്ക്ക് കൊച്ചുകുട്ടികളുടെ സ്വഭാവം, ഇങ്ങനെയൊരു വാഹനപ്രേമിയെ കണ്ടിട്ടില്ല: ഉർവശി

അപർണ| Last Modified ചൊവ്വ, 1 ജനുവരി 2019 (14:19 IST)
മലയാളത്തിലെ മികച്ച നടി ആരാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയുക ഉർവശി എന്നാകും. ഏത് വേഷവും ഈ കൈകളിൽ ഭദ്രമാണ്. മമ്മൂട്ടിക്ക് ഒരു കൊച്ചുകുഞ്ഞുങ്ങളുടെ മനസാണെന്ന് ഉർവശി പറയുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള സാധനങ്ങള്‍ ആരുടെയെങ്കിലും കൈയ്യില്‍ കാണുകയും അത് ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അദ്ദേഹം പിണങ്ങുമെന്ന് ഉർവശി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പുതിയ എന്ത് സാധനം വന്നാലും അദ്ദേഹം മേടിച്ചിരിക്കും, വേറാരെങ്കിലും അത് മേടിച്ചാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. ഒരിക്കല്‍ തന്റെ അങ്കിള്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ടുവന്നിരുന്നു. അത് വെച്ച് താന്‍ പാട്ടുകേള്‍ക്കുന്നതിനിടയില്‍ റൂമില്‍ വന്നിരുന്നു. അത് കണ്ടതും അദ്ദേഹം അതിനായി ചോദിച്ചു, പിന്നേ അങ്കിള്‍ തന്ന സാധനം മമ്മൂക്കയ്ക്ക് തരാനല്ലേ, തരില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പിണങ്ങിയിരുന്നു.

ഇതിലും നല്ല സാധനങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്നും എപ്പോഴെങ്കിലും അത് ചോദിക്കാൻ നീ എത്തും എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഈ സംഭവം കഴിഞ്ഞ് മൂന്നാല് ദിവസമായിട്ടും അദ്ദേഹം എന്നോട് മിണ്ടിയില്ല. പിണങ്ങിയിരുന്നു. അത് കഴിഞ്ഞൊരു ദിവസമാണ് താന്‍ ഉച്ചയ്ക്ക് ബിരിയാണി വരില്ലേയെന്ന് അദ്ദേഹത്തോട ചോദിച്ചത്. തനിക്കുള്ള ബിരിയാണി വരുമെന്നും മറ്റുള്ളോര്‍ക്ക് വരുമോയെന്ന കാര്യത്തെക്കുറിച്ച് അവരവര്‍ അന്വേഷിക്കണമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. പഴയ പിണക്കത്തിന്റെ ബാക്കി ആ മനസ്സില്‍ കിടപ്പുണ്ടായിരുന്നുവെന്ന് ഉർവശി പറയുന്നു.

വിപണിയിലിറങ്ങുന്ന പുതുപുത്തന്‍ മോഡല്‍ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രത്യേക ക്രേസുണ്ട് മമ്മൂട്ടിക്ക്. ഇങ്ങനെയൊരു വാഹനപ്രേമിയെ ഞാൻ വേറെ കണ്ടിട്ടില്ല. മകനായ ദുല്‍ഖര്‍ സല്‍മാനും അങ്ങനെ തന്നെയാണ്. മമ്മൂക്കയാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ആരേയും ഓവര്‍ടേക്ക് ചെയ്യാന്‍ അദ്ദേഹം അനുവദിക്കാറില്ലെന്ന് ഉർവശി പറയുന്നു. സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്ത് പറപ്പിക്കും. നമ്മളാവട്ടെ ജീവന്‍ കൈയ്യില്‍ വെച്ചാണ് ഇരിക്കാറുള്ളതെന്നും ഉര്‍വശി പറയുന്നു.

എല്ലാതരം വേഷങ്ങളും ഇണങ്ങുന്നവരെ, എല്ലാത്തരം റോളുകളും ചെയ്യുന്നവരിൽ ഉർവശി തന്നെയാണ് ഒന്നാമത്. ടൊവിനോ നായകനായ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ ടൊവിനോയുടെ അമ്മയായിട്ടാണ് ഉർവശശി അഭിനയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :