മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; ഷൈലോക്കിന് ശേഷം മറ്റൊരു മാസ് ചിത്രം !

കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പകലും പാതിരാവും എന്ന ചിത്രമാണ് അജയ് വാസുദേവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്

രേണുക വേണു| Last Modified തിങ്കള്‍, 23 ജനുവരി 2023 (10:12 IST)

മമ്മൂട്ടിയും ഷൈലോക്ക് സംവിധായകന്‍ അജയ് വാസുദേവും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് വാസുദേവ്. ഷൈലോക്ക് പോലെ മറ്റൊരു മാസ് ചിത്രമായിരിക്കും അജയ് ഇനി ഒരുക്കുകയെന്നും ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദയകൃഷ്ണയുടേതാകും തിരക്കഥ.

കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പകലും പാതിരാവും എന്ന ചിത്രമാണ് അജയ് വാസുദേവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇതൊരു സസ്‌പെന്‍സ് ത്രില്ലറാണ്.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം. ഉദയകൃഷ്ണ തന്നെയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :