BIJU|
Last Updated:
വെള്ളി, 15 ജൂണ്‍ 2018 (15:27 IST)
മമ്മൂട്ടി മഹാനടനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ആ പ്രതിഭയുടെ മഹാനടനത്തിന് സാക്‍ഷ്യങ്ങളുമാണ്. എന്നാല്‍ മമ്മൂട്ടിയുടെ അഭിനയം ‘പകര്‍ച്ചവ്യാധി’ പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാവുമോ?
എന്നാല്‍ അങ്ങനെയാണെന്നാണ് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററിലെ തലവാചകം ഇങ്ങനെയാണ് - ‘മഹാമാരി പോലെ മഹാനടനം നാളെമുതല്‍’. മഹാമാരി എന്ന വാക്കിന്‍റെ അര്‍ത്ഥമറിയാതെ എടുത്ത് പ്രയോഗിച്ചതാണ് ഇത്രയും വലിയ അബദ്ധത്തിന് കാരണമായിരിക്കുന്നത്.
‘മഹാമാരി’ എന്നാല്‍ പകര്‍ച്ചവ്യാധി എന്നാണ് അര്‍ത്ഥം. പണ്ടുകാലത്ത് പ്ലേഗ്, വസൂരി തുടങ്ങിയ രോഗങ്ങളെ അങ്ങനെ വിശേഷിപ്പിച്ചിരുന്നു. നിപ്പ വൈറസ് പടര്‍ന്നുപിടിച്ച ഇക്കാലത്ത് ഇനി ആ ഓര്‍മ്മയിലാണോ അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും വിശേഷിപ്പിച്ചതെന്ന പരിഹാസചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
മമ്മൂട്ടി തന്‍റെ എഫ് ബി പേജില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്തായാലും ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്‍റെ സന്തതികള്‍’ ശനിയാഴ്ച റിലീസാവുകയാണ്. ഹനീഫ് അദേനി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ഒരു റിവഞ്ച് ത്രില്ലറാണ്.