‘ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷലോകത്ത് ഞാനിതൊക്കെ ആസ്വദിക്കുകയാണ്” - ഡാൻസിനെ പരിഹസിച്ചവർക്ക് മമ്മൂട്ടിയുടെ കിടുക്കാച്ചി മറുപടി

‘എന്റെ ഈ അവസാനകാലഘട്ടം കൊണ്ട് പുതിയ ആളുകൾക്ക് വല്ല പ്രചോദനവും ആകുന്നെങ്കിൽ ആകട്ടെ’ - പരിഹസിച്ചവർക്കുള്ള കിടുക്കാച്ചി മറുപടി

അപർണ| Last Modified വെള്ളി, 4 മെയ് 2018 (09:20 IST)
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഡാൻസ് അത്ര വശം അല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. എങ്കിലും അദ്ദേഹം തന്നെക്കൊണ്ട് ആകുന്നത് കളിക്കും. ഡാൻസും സിനിമയും രണ്ടാണ്. ഒരു നടന് ഡാൻസ് അറിയണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ, സംവിധായകൻ ആവശ്യപ്പെട്ടാൽ തനിക്ക് കഴിയുന്നത് അദ്ദേഹം ചെയ്യാറുണ്ട്.

താരസംഘടനയാ അമ്മയും മഴവിൽ മനോരമയും ചേർന്ന് നടത്തുന്ന ‘അമ്മ മഴവില്ല്’ എന്ന പരുപാടിക്കായി താരങ്ങളെല്ലാം പ്രാക്ടീസിലാണ്. ഇതിനിടയിൽ മമ്മൂട്ടിയുടെ ഡാൻസിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. എന്നാൽ, വളരെ മോശം രീതിയിലാണ് പലരും ഇതിനെ കണ്ടത്.

എന്നാൽ, എന്തിനാണ് ഇങ്ങനെ ഡാൻസ് കളിച്ചു പരിഹസ്യനാകാൻ നടക്കുന്നതെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.

‘അതേ. അനിയാ എനിക്ക് അറിയാം എനിക്ക് ഡാൻസ് അറിയില്ലെന്ന് , ഞാൻ എന്നെ തന്നെ ട്രോളിയിട്ടുണ്ട് പല അഭിമുഖങ്ങളിലും . പക്ഷെ 67 വയസ്സു കഴിഞ്ഞ ഞാൻ ദേ… ഇങ്ങനെ പിള്ളേരുടെ കൂടെ അവർക്ക് ഒരു തണലായി നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. 10 വിജയിച്ചാൽ പോലും എനിക്ക് കിട്ടത്തില്ല . അതൊക്കെ മനസ്സിലാക്കണമെങ്കിൽ നിനക്കും എന്റെ പ്രായമാകണം . ഒന്നു ചിരിക്കാൻ പോലും കഴിയാതെ , ഒന്നെഴുനേറ്റു പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്‌ഥ വരണം . അന്നേരം നിനക്ക് മനസ്സിലാകും ഈ ലോകത്തിന്റെ ഭംഗി എന്തെന്ന് , ഒന്നെഴുനേറ്റു മുറ്റത്തെ ചെടിക്ക് വെള്ളം നനക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സു കൊതിക്കുന്ന നിമിഷത്തിന്റെ വില, സ്വന്തം പേര ക്കിടാങ്ങളെ മടിയിൽ ഇരുത്തി താലോലിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ വേദന. ഇന്ന് ദൈവം സഹായിച്ചു എനിക്ക് ഇതെല്ലാം കഴിയുന്നുണ്ടടോ… അത് എന്നിൽ നിന്നും വിധി തട്ടിപ്പറിച്ചെടുക്കും മുൻപ് ഞാനൊന്നു ആസ്വദിച്ചു നടന്നോട്ടെ അനിയാ, മോനെ…. ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷ ലോകത്ത്.’ - എന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...