ലിപ് ലോക്ക് ചുംബനങ്ങളിലൂടെ ഞെട്ടിച്ച മലയാള നടിമാര്‍

ചുംബനങ്ങള്‍ ജനകീയമാക്കുകയും മലയാള സിനിമയിലെ എല്ലാ സദാചാര മമൂലുകളും തകര്‍ത്തെറിയുകയും ചെയ്ത ചില ലിപ് ലോക്ക് രംഗങ്ങളുണ്ട്

രേണുക വേണു| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2022 (10:18 IST)

ബോളിവുഡിലും ഹോളിവുഡിലും ചുംബനങ്ങള്‍ സാധാരണ വിഷയമായിരുന്നു. പക്ഷേ, മലയാള സിനിമയിലെ സദാചാരബോധം ചുംബന രംഗങ്ങളോട് അകലം പാലിച്ചു. ലിപ് ലോക്ക് ചുംബനങ്ങളുടെ വീര്യം മലയാളി മനസിലാക്കുന്നത് തന്നെ അന്യഭാഷാ സിനിമകളില്‍ നിന്നാണ്. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ സാധാരണ കാര്യമായി അവതരിപ്പിക്കാന്‍. ചുംബനങ്ങള്‍ ജനകീയമാക്കുകയും മലയാള സിനിമയിലെ എല്ലാ സദാചാര മമൂലുകളും തകര്‍ത്തെറിയുകയും ചെയ്ത ചില ലിപ് ലോക്ക് രംഗങ്ങളുണ്ട്. അതില്‍ ഏറ്റവും ചര്‍ച്ചയായതും മികച്ചതുമായ ലിപ് ലോക്ക് രംഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

വൈശാലി

വൈശാലിയില്‍ സുപര്‍ണ ആനന്ദും സഞ്ജയ് മിത്രയും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത വൈശാലി 1989 ലാണ് റിലീസ് ചെയ്തത്.

ചാപ്പാകുരിശ്

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത 2011 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചാപ്പാകുരിശ്. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ചുംബനമെന്നാണ് ചാപ്പാ കുരിശിലെ സീന്‍ അറിയപ്പെടുന്നത്. ഫഹദ് ഫാസിലും രമ്യ നമ്പീശനും തമ്മിലുള്ളതാണ് ഈ രംഗം. മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഈ രംഗങ്ങള്‍. ഇതിനുശേഷമാണ് മലയാള സിനിമയില്‍ ലിപ് ലോക്ക് ചുംബനങ്ങള്‍ അല്‍പ്പമെങ്കിലും സാധാരണ കാര്യമാകാന്‍ തുടങ്ങിയത്.

അന്നയും റസൂലും

അതിവൈകാരികമായ പ്രണയരംഗത്തിലൂടെ ഫഹദ് വീണ്ടും ഞെട്ടിച്ച സിനിമയാണ് അന്നയും റസൂലും. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും 2013 ലാണ് റിലീസ് ചെയ്യുന്നത്. ആന്‍ഡ്രിയ ജെര്‍മിയയാണ് ഫഹദിന്റെ നായികയായി അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗത്തിനിടെ മനോഹരമായി ചിത്രീകരിച്ച ഒരു ചുംബനരംഗമുണ്ട്.

വണ്‍ ബൈ ടു

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ ബൈ ടു 2014 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തില്‍ മുരളി ഗോപിയും ഹണി റോസും തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ലിപ് ലോക്ക് സീനുകളില്‍ ഒന്നാണ്. റിലീസ് സമയത്ത് ഈ രംഗങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഹണി റോസിന്റെ വളരെ ബോള്‍ഡായ അഭിനയശൈലി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് വണ്‍ ബൈ ടു. ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മായാനദി

മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മി എന്ന് ടൊവിനോ തോമസിനെ വിളിക്കാനുള്ള പ്രധാന കാരണം ലിപ് ലോക്ക് ചുംബനങ്ങളാണ്. പല സിനിമകളിലും ലിപ് ലോക്ക് ചുംബനങ്ങള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നടനാണ് അദ്ദേഹം. അതില്‍ തന്നെ മായാനദിയിലെ പ്രണയരംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി 2017 ലാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഈ സിനിമയുടെ കഥയ്ക്ക് ഏറെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ നായകന്റെയും നായികയുടെയും പ്രണയരംഗങ്ങള്‍ വളരെ മനോഹരമായി ഒപ്പിയെടുക്കാന്‍ സംവിധായകന് സാധിച്ചു. ടൊവിനോയും ഐശ്വര്യയും തമ്മിലുള്ള പ്രണയരംഗങ്ങളും അതിനിടയിലെ ലിപ് ലോക്ക് ചുംബനവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :