റിലീസ് പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാടിന്റെ 'മകള്‍', വരുന്നത് ഫാമിലി എന്റര്‍ടെയ്നര്‍, ട്രെയിലര്‍
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (11:13 IST)
സത്യന്‍ അന്തിക്കാടിന്റെ 'മകള്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ജയറാം, മീരാ ജാസ്മിന്‍, ദേവിക സഞ്ജയ് പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആണ്.
മിശ്രവിവാഹിതരായ ദമ്പതികളായി ജയറാമും മീരാ ജാസ്മിനും വേഷമിടുന്നു.
ദുബായില്‍ നിന്നും ജോലി പോയി നാട്ടില്‍ തിരിച്ചെത്തിയ ജയറാം കഥാപാത്രം അച്ചാര്‍ ബിസിനസ്സ് തുടങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലേക്കും ട്രെയിലര്‍ വഴി മാറുന്നുണ്ട്.
മീരാ ജാസ്മിന്റെ സഹോദരനായാണ് സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കുന്നത്.ചിത്രം ഏപ്രില്‍ 29ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.