Lucifer 3: ലൂസിഫര്‍ 3 പ്രതിസന്ധിയില്‍; ഉപേക്ഷിക്കുമോ?

എമ്പുരാന്‍ റിലീസിനു മുന്‍പ് മൂന്നാം ഭാഗം 2026 ല്‍ ആരംഭിക്കാമെന്ന ആലോചനയുണ്ടായിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 18 നവം‌ബര്‍ 2025 (11:05 IST)

3: ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം അനിശ്ചിതത്വത്തില്‍. എമ്പുരാന്‍ (രണ്ടാം ഭാഗം) വിവാദമായ പശ്ചാത്തലത്തിലാണ് മൂന്നാം ഭാഗത്തെ കുറിച്ചുള്ള തീരുമാനം വൈകുന്നത്.

എമ്പുരാന്‍ റിലീസിനു മുന്‍പ് മൂന്നാം ഭാഗം 2026 ല്‍ ആരംഭിക്കാമെന്ന ആലോചനയുണ്ടായിരുന്നു. വലിയ മുതല്‍മുടക്കില്‍ മൂന്നാം ഭാഗം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ റിലീസിനു ശേഷം ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായതോടെ തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മാതാക്കളും തമ്മില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ലൂസിഫര്‍ 3 അല്ലെന്ന് സ്ഥിരീകരിച്ചു. മറ്റൊരു സിനിമയാണ് പൃഥ്വിരാജിന്റെ മനസില്‍. 2026 ല്‍ ചിത്രീകരണം ആരംഭിച്ചേക്കും. അതിനുശേഷമായിരിക്കും ലൂസിഫര്‍ 3 പ്രൊജക്ട് ആലോചിച്ചു തുടങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :