മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്സ് ഒരു ആക്ഷൻ ത്രില്ലറല്ല, സസ്പെൻസ് ത്രില്ലറുമല്ല!

മമ്മൂട്ടിയുടെ ജയിംസ് ആരാണെന്ന് സംവിധായകൻ പറയുന്നു

aparna| Last Modified ബുധന്‍, 10 ജനുവരി 2018 (15:56 IST)
ഷാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്സ്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ടീസർ വൈറലായതോടെ സ്ട്രീറ്റ്‌ലൈറ്റ്സ് ഒരു ആക്ഷൻ, ക്രൈം, സസ്പെൻസ് ത്രിലറാണെന്ന് പ്രചരണമുണ്ടായി. എന്നാൽ, ഒരു പ്രത്യേക ഗണത്തിൽ പെടുത്താൻ പറ്റാത്ത ചിത്രമാണ് സ്ട്രീറ്റ്‌ലൈസ്റ്റ് എന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

'ആക്ഷൻ ഈ ചിത്രത്തിൽ ഉണ്ട്, എന്ന് കരുതി ഈ ഒരു ആക്ഷന്‍ ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ സസ്പെന്‍സ് ഉണ്ട്, Crime situations ഉണ്ട്. പക്ഷേ ഒരു പ്രത്യേക ഗണത്തിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിത്രത്തെ ഒരു എന്റർടെയ്ന്മെന്റ് ത്രില്ലർ എന്ന് വിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.' - ഷാംദത്ത് വിശദമാക്കുന്നു.

ഷാംദത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സ്ട്രീറ്റ് ലൈറ്റ്സിനെ കുറിച്ച് എനിക്ക് പറയാനുള്ളത്...

എന്റെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ അന്ന് മുതൽ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രത്തിന്റെ ഗണത്തെ പറ്റിയുള്ള ചർച്ചകളും അനുമാനങ്ങളും കാണാൻ ഇടയായിരുന്നു. ഡാർക് ത്രില്ലർ, സസ്പെൻസ് ത്രില്ലർ, ആക്ഷൻ ത്രില്ലർ, ക്രൈം ത്രില്ലർ... അങ്ങനെ പലതും. പക്ഷെ ഈ സിനിമ മേൽ പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടുന്ന ഒന്നല്ല. ഈ ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു ആക്ഷൻ ത്രില്ലർ എന്ന് തീർത്തും പറയാൻ പറ്റില്ല. അതുപോലെ തന്നെ സസ്പെൻസ് ഘടകങ്ങളും ഉണ്ട്, ക്രൈവും ഉണ്ട്. എന്നിരുന്നാലും specific ആയി ആ ഗണത്തിലും ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..

സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഈ സിനിമയെ ഒരു 'entertainment thriller' എന്ന് വിളിക്കാൻ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോൾ, എല്ലാ തരം പ്രേക്ഷകർക്കും പ്രത്യേകിച്ചു family audience നും enjoy ചെയ്യാൻ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന. ഒരു ത്രില്ലർ ചിത്രമായിട്ടു കൂടി, അശ്ലീല സംഭാഷണങ്ങളോ അമിതമായ വയലൻസോ ഒന്നു ഈ ചിത്രത്തിൽ ഇല്ല... മറിച്ച് എല്ലാ തരത്തിലുള്ള പ്രേക്ഷകരിലും ഞങ്ങൾ പറയാൻ പോകുന്ന subject ലൂടെ 'ത്രിൽ' നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്...

തിരക്കഥ demand ചെയ്യുന്ന humour, emotions, actions, romance....കൂടാതെ songs.. ഇവയെല്ലാം സ്ട്രീറ്റ് ലൈറ്റ്‌സ് നിങ്ങൾക്കായി ഒരുക്കി വച്ചിട്ടുണ്ട്. Songs നെ പറ്റി പറയാൻ ആണെങ്കിൽ ചിത്രത്തിൽ 4 പാട്ടുകൾ ആണുള്ളത് എല്ലാം കഥയെ കൊണ്ടു പോകുന്ന രീതിയിലുള്ള പാട്ടുകൾ.

ഞാൻ ഈ ചിത്രത്തിന്റെ genre നെ പറ്റി ഇപ്പൊ ഇങ്ങനെ ഒരു കുറിപ്പ് എഴുതാൻ കാരണം പ്രധാനമായും, തെറ്റായ ഒരു കാഴ്ചപ്പാടോട് കൂടി ആരും ഈ സിനിമയെ സമീപിക്കരുത് എന്നെനിക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ്... സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ള ആളുകളിലേക്ക് ഞാൻ ഈ പറഞ്ഞത് എത്തിച്ചു കൊണ്ടുള്ള സഹകരണം ഞാൻ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :