aparna shaji|
Last Updated:
ശനി, 31 ഡിസംബര്‍ 2016 (12:56 IST)
മലയാളത്തിലെ യൂത്തൻമാർ കാത്തിരിക്കുന്ന സിനിമയാണ് ഹണിബീ- 2. ചിത്രത്തിന്റെ ആദ്യഭാഗത്തിന് മികച്ച സ്വീകാര്യമായിരുന്നു ലഭിച്ചത്. അതേ ക്രൂ തന്നെയാണ് രണ്ടാംഭാഗത്തിലും എത്തുന്നത്. ഹിറ്റുകളുടെ പരമ്പര സമ്മാനിച്ച
ലാൽ ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ‘ഹണിബീ 2’ . സംവിധാനം ചെയ്യുന്നത് ലാലിന്റെ മകൻ ജീൻപോൾ ലാൽ. ചിത്രത്തിന്റെ സസ്പെൻസ് പൊളിച്ചിരിക്കുകയാണ് നിർമാതാവ് ലാൽ. ചിത്രത്തിനുള്ളിൽ മറ്റൊരു സിനിമ. അതിന്റെ പേര് ഹണിബീ –2.5.
''ഹണി ബീ–2 ശരിക്കും പറഞ്ഞാൽ രണ്ടു സിനിമയാണ്. ഇങ്ങനെയൊന്ന് മലയാളത്തിൽ ഇതുവരെയുണ്ടായിട്ടില്ല. ഒരു സിനിമാ ലൊക്കേഷനിലാണ് ഇതിന്റെ കഥ നടക്കുന്നത്. ഹണി ബീ 2.5 എന്ന മറ്റൊരു സിനിമയുടെ ലൊക്കേഷൻ. അതിന്റെ സംവിധായകൻ, നായകൻ, ക്രൂ എല്ലാം വേറെ ആളുകൾ. അതു പൂർണമായും മറ്റൊരു
സിനിമ തന്നെയാണ്. ഒരേസമയം രണ്ടു സിനിമകൾ. രണ്ടു സിനിമകളും രണ്ടു സിനിമകളായിത്തന്നെ തിയറ്ററുകളിലെത്തും. ആസിഫ് അലിയുടെ അനുജനാണ് ഹണിബീ–2.5ന്റെ നായകൻ''. ലാൽ പറയുന്നു.
ഒരേസമയം രണ്ടു പടങ്ങളാണു ഞങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് ലാൽ വ്യക്തമാക്കുന്നു. മോശം ബജറ്റിൽ ചെയ്യേണ്ട പടമല്ല ഇതെന്ന് എനിക്കു ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണു വീണ്ടും നിർമാതാവാകാൻ തീരുമാനിക്കുന്നത്. ആളുകൾക്ക് ഇഷ്ടമാവുന്ന വിഷ്വൽ ട്രീറ്റായിരിക്കും ഹണീബീ 2: സെലിബ്രേഷൻസ്. പേരുപോലെ തന്നെ ഒരു ആഘോഷം തന്നെയാണീ സിനിമയെന്ന് ലാൽ പറയുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ)