കൊച്ചി|
Last Modified ചൊവ്വ, 19 മെയ് 2015 (13:07 IST)
നീനയിലെ നായികയാകാന്‍ പ്രമുഖ നടിയെ സമീപിച്ചെങ്കിലും പ്രതിഫലം കൂടുതല്‍ ചോദിച്ചതിനാല്‍ ഒഴിവാക്കുകയായിരുന്നുവെന്ന് പ്രമുഖ സംവിധായകന്‍ ലാല്‍ ജോസ്. നീനയിലെ നായിക ദീപ്തി സതിക്കും നടന്‍ വിജയ്ബാബു,തിരക്കഥാകൃത്ത് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലാല്‍ജോസ് തന്റെ പുതിയ സിനിമ നീനയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ശക്തമായ സ്ത്രീകേന്ദ്രീകൃത പ്രമേയം പറയുന്ന തന്റെ പുതിയ സിനിമ നീനയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു. ചിത്രത്തിലെ രണ്ട് സ്ത്രീകഥാപാത്രങ്ങളായ നീനയുടേയും നളിനിയുടേയും
ആദ്യാക്ഷരങ്ങളാണ് സിനിമയ്ക്ക് പേരായതെന്ന് ലാല്‍ ജോസ് പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വേണുഗോപാലാണ് ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം, സംഗീതം നിഖില്‍ ജെ മേനോന്‍.