അപ്പനൊപ്പം നില്‍ക്കുന്ന ഈ നടനെ മനസ്സിലായോ? മലയാളത്തിലെ സൂപ്പര്‍താരം !

മലയാള സിനിമയില്‍ കാല്‍നൂറ്റാണ്ടിലേറെ പൂര്‍ത്തിയാക്കിയ ഒരു നടനാണ് ഈ ചിത്രത്തിലുള്ളത്

രേണുക വേണു| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (08:49 IST)

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമയില്‍ കാല്‍നൂറ്റാണ്ടിലേറെ പൂര്‍ത്തിയാക്കിയ ഒരു നടനാണ് ഈ ചിത്രത്തിലുള്ളത്. മലയാള സിനിമയുമായി ഏറെ അടുത്ത ബന്ധമുള്ള കുടുംബമാണ് ഈ താരത്തിന്റേത്. ആരാണെന്ന് മനസ്സിലായോ?

സൂപ്പര്‍താരം കുഞ്ചാക്കോ ബോബന്‍ ആണിത്. തന്റെ അപ്പന്‍ ബോബന്‍ കുഞ്ചാക്കോയ്ക്ക് ഒപ്പം നില്‍ക്കുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ ക്യൂട്ടായാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കാണുന്നത്.

'ചിത്രങ്ങള്‍ മങ്ങുമ്പോള്‍...ഓര്‍മകളല്ല' എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :