തട്ടിൻപുറത്ത് അച്യുതൻ; ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

തട്ടിൻപുറത്ത് അച്യുതൻ; ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

Rijisha M.| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (15:29 IST)
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'തട്ടിൻ പുറത്ത് അച്യുതൻ' ഇന്ന് ചിത്രീകരണം ആരംഭിക്കും.

ഹാസ്യത്തിന് പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയത് എം സിന്ധുരാജ് തന്നെയാണ്. നിർമ്മാണം ഷെബിൽ ബക്കറാണ്.

ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് റോബി വർഗീസ് രാജും എഡിറ്റ് രഞ്ജൻ എബ്രഹാമും ആണ്. മാംഗല്യം തന്തുനാനേന, ജോണി ജോണി യെസ് അപ്പ എന്നീ കുഞ്ചോക്കോ ബോബൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :